ചെന്നൈ: തമിഴ്നാട്ടിലെ ആവഡിയിൽ ഒരു കോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുകൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരള അതിർത്തികളിലേക്കു നീണ്ടേക്കും എന്ന് റിപ്പോർട്ട്. തിരുവള്ളൂരിൽ നിന്ന് ആനക്കൊമ്പുകൾ കാറിൽ കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നു വനംവകുപ്പു പ്രത്യേക പരിശോധന നടത്തിയിരുന്നു. ഇതിനിടെ, തിരുനിൻട്രവൂർ ഭാഗത്തേക്കു നിർത്താതെ പോയ കാറിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നു. ഗോമതിപുരം സ്കൂളിനു സമീപത്തെ ഇടുങ്ങിയ റോഡിൽ അമിതവേഗത്തിലെത്തിയ കാർ കാൽനട യാത്രക്കാരെ ഇടിച്ചു തെറിപ്പിച്ചു. തുടർന്നു കാറിലുണ്ടായിരുന്നവർ കടന്നുകളഞ്ഞു. ഉദ്യോഗസ്ഥർ കാർ പരിശോധിച്ചപ്പോഴാണ് […]