കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ മീഡിയ ഫെസ്റ്റിവൽ ഓഫ് കേരളയുടെ ഭാഗമായി പലസ്തീന് ഐക്യദാർഢ്യം സംഘടിപ്പിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേർന്ന് “പട്ടങ്ങൾ പറന്നുയരുന്നു; പലസ്തീനും (Kites Rise, So will Paleastine)” എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഇസ്രയേലിന്റെ ഭാഗത്തുനിന്നും പാശ്ചാത്യമാധ്യമങ്ങളുടെ ഭാഗത്തുനിന്നും പലസ്തീൻ നേരിടുന്ന പ്രൊപ്പഗാൻഡാ വാർ നേരിട്ടുള്ള യുദ്ധംപോലെത്തന്നെ ഭീകരമാണെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷ്വേഷ് […]