Tags :India’s Nag Mark 2 Anti-Tank Guided Missile Test Report Successful

News

ഇന്ത്യയുടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരമെന്നു

ഇന്ത്യയുടെ നാഗ് മാർക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം നടന്നത്. ഡിആർഡിഒയാണ് മിസൈൽ വികസിപ്പിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൂന്നാം തലമുറ മിസൈലാണിത്. മൂന്ന് ഫീൽഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂർത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈൽ ലക്ഷ്യം ഭേദിച്ചതായി ഡിആർഡിഒ അധികൃതർ അറിയിച്ചു. ഇതോടെ മിസൈൽ സംവിധാനം ഉടൻ സൈന്യത്തിന്റെ ഭാഗമാകും.