ന്യൂഡൽഹി: സംഘർഷം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പാകിസ്താൻ ആക്രമിക്കാൻ തീരുമാനിച്ചാൽ അതിശക്തമായി തിരിച്ചടിക്കാൻ തയ്യാറാണെന്നും തുറന്നടിച്ച് ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരരുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിന് പിന്നാലെ മറുപടി നൽകുമെന്ന് പാക് വൃത്തങ്ങൾ വ്യക്തമാക്കി. തുടർന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നടപടികൾ മറ്റുരാജ്യങ്ങളെ അറിയിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമേരിക്ക, യുകെ, സൗദി അറേബ്യ, യുഎഇ, ജപ്പാൻ, റഷ്യ രാജ്യങ്ങളുടെ […]