ഈ വർഷം തുടക്കത്തിലാണ് ഇന്ത്യയിൽ ആപ്പിൾ എയർപോഡുകളുടെ നിർമാണം ആരംഭിച്ചത്. എന്നാൽ ചൈന കാരണം ഇന്ത്യയിലെ എയർപോഡ് ഉത്പാദനം ഇപ്പോൾ പ്രതിസന്ധിയിലാണ്. എയർപോഡുകൾ നിർമിക്കാൻ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില അപൂർവ ലോഹ ദാതുക്കൾ ആവശ്യമാണ്. എന്നാൽ ഏപ്രിൽ വരെ അപൂർവ ലോഹദാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് ചൈന. ഇന്ത്യയിൽ എയർപോഡുകൾ നിർമിക്കുന്ന ഫോക്‌സ്‌കോൺ എന്ന കമ്പനി ഈ പ്രതിസന്ധി തെലങ്കാന സർക്കാരിനെ അറിയിച്ചു. ഫോക്‌സ്‌കോണിന്റെ തെലങ്കാന ഫാക്ടറിയിലാണ് എയർപോഡ് ഉത്പാനം നടക്കുന്നത്. ഡിസ്‌പ്രോസിയം, […]
Tags :india
മുംബൈ: ഓഹരിവിപണിയിൽ കഴിഞ്ഞ 5വർഷത്തിനിടെയുണ്ടായ മുന്നേറ്റം രാജ്യത്തെ സാമ്പത്തികസ്ഥിതി പക്വതയാർജിക്കുന്നതിന്റെ പ്രതീകമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ നിക്ഷേപത്തിന് ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരും കൂടുതലായെത്തുന്നു. ഇത് വിപണിയുടെ കരുത്ത് വർധിപ്പിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. മുംബൈയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 150-ാം വാർഷികാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബിഎസ്ഇയിലെ ഓരോ നാഴികക്കല്ലുകളും എടുത്തുപറഞ്ഞാണ് ധനമന്ത്രി സംസാരിച്ചത്. രാജ്യത്ത് വ്യാപാരം നടന്ന് പിറ്റേന്ന് ഇടപാടുകൾ പൂർത്തിയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കിക്കഴിഞ്ഞു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇനിയും ഈ സൗകര്യമായിട്ടില്ലെന്ന് […]
അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക തിരിച്ചയച്ച ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ എത്തിക്കുന്നത് അമൃത്സറിൽ. ഇന്ന് രാവിലെ അമൃത്സര്‍ വിമാനത്താവളത്തിലായിരിക്കും വിമാനം ഇറങ്ങുക. യുഎസ് സൈനിക വിമാനത്തിൽ 205 ഇന്ത്യക്കാർ ഉണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. തിരിച്ചയച്ചവരില്‍ ഏറെയും പഞ്ചാബില്‍നിന്നും, സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണെന്നാണ് സൂചന. 9 മണിയോടെ വിമാനം അമൃത്സറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി–17 വിമാനം യാത്രക്കാരുമായി ടെക്സസ് വിമാനത്താവളത്തിൽനിന്നാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 205 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനത്തിൽ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂവെന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയില്‍ ഇറങ്ങുന്നതിന് മുമ്പ് […]
ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ്
ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‍സ്‍വാൾ. ചൈന രണ്ടിടത്ത് പുതിയ ജനവാസമേഖലകൾ (കൗണ്ടി) ആരംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. ലഡാക്കിന്റെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ അംഗീകരിക്കില്ല. നദികളിൽ വൻ പദ്ധതികൾ ആരംഭിക്കുന്നതിൽ നയതന്ത്രചാനലുകൾ വഴി ചൈനയെ ആശങ്ക അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കുകയും സമീപരാജ്യങ്ങളുമായി കൂടിയാലോചന നടത്തുകയും വേണമെന്നാണ് ആവശ്യം. ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ […]