ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി […]