Lifestyle
തരംമാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ സ്ഥലത്തിനും ന്യായവിലയെ അടിസ്ഥാനമാക്കി ഫീസ്
തിരുവനന്തപുരം: തരംമാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ സ്ഥലത്തിനും ന്യായവിലയെ അടിസ്ഥാനമാക്കി ഫീസ് അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ ആയിരക്കണക്കിനു ഭൂവുടമകളെ ബാധിക്കും. 25 സെന്റിൽ കൂടുതലും എന്നാൽ 30 സെന്റിൽ കുറവുള്ളതുമായി ഒട്ടേറെ അപേക്ഷകർ, ഇക്കാര്യത്തിൽ കോടതിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തരംമാറ്റം ലഭിച്ച ഭൂമിയുടെ ഫീസ് അടയ്ക്കുന്നത് നീട്ടിക്കൊണ്ടു പോയിരുന്നു. സുപ്രീംകോടതി വിധിയോടെ ഇവരെല്ലാം മുഴുവൻ സ്ഥലത്തിനും ഫീസ് അടയ്ക്കേണ്ട സ്ഥിതിയാണ്. ഒരേക്കർ വരെ ന്യായവിലയുടെ 10 ശതമാനം, അതിൽ കൂടുതലെങ്കിൽ […]