സംസ്ഥാനത്ത് വീടുകളിൽ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ അഞ്ച് ശതമാനം ഇളവ് അനുവദിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവായി. ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.’മാലിന്യമുക്തം നവകേരളം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ശുചിത്വ മിഷൻ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉറവിട മാലിന്യ സംസ്‌കരണ ഉപാധികൾ സ്ഥാപിച്ചിട്ടുള്ള വീടുകൾക്കാണ് ഇളവ് ലഭിക്കുക. വെർമി കമ്പോസ്റ്റിംഗ്, റിംഗ് കമ്പോസ്റ്റിംഗ്, മൺകല കംപോസ്റ്റിങ്, മോസ് പിറ്റ് കംപോസ്റ്റിങ് യൂണിറ്റ്, ബയോ-പെഡസ്റ്റൽ കമ്പോസ്റ്റിംഗ് യൂണിറ്റ്, മുച്ചട്ടി ബിൻ കമ്പോസ്റ്റിംഗ്, പോർട്ടബിൾ ഗാർഹികതല […]
