ബഹിരാകാശത്തു ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നു പിഎസ്എൽവി–സി60 റോക്കറ്റ് കുതിച്ചുയർന്നു. സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് എന്ന സ്‌പേഡെക്‌സ് (SpaDeX) ദൗത്യവുമായാണു റോക്കറ്റ് കുതിച്ചത്. ബഹിരാകാശത്തു ചുറ്റിത്തിരിയുന്ന 2 പേടകങ്ങൾ കൂട്ടിച്ചേർക്കുന്ന അപൂർവദൗത്യമാണു ലക്ഷ്യം. ഇതു വിജയിക്കുന്നതോടെ ‘സ്പേസ് ഡോക്കിങ്’ സാങ്കേതികവിദ്യയുള്ള ലോകത്തെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 2 ഉപഗ്രഹങ്ങള്‍ക്കു പുറമെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ഭ്രമണപഥത്തിലെത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണു (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെ ചുറ്റുക. 476 […]