Lifestyle
അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി
അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. അസോസിയേഷന്റെ അനുമതിയില്ലാതെ ഈ വിഷയം ചര്‍ച്ചചെയ്തതിന് അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു. കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകയോട് മോശമായി പെരുമാറിയെന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീനെതിരേ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ ചേംബറില്‍വെച്ചാണ് ബദറുദ്ദീന്‍ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗവും അദ്ദേഹം വിശദീകരിച്ചിരുന്നു. അസോസിയേഷനെ അറിയിക്കാതെയാണ് ജോര്‍ജ് പൂന്തോട്ടം ചര്‍ച്ച നടത്തിയതെന്നാണ് അസോസിയേഷന്റെ ആരോപണം. […]