കൊച്ചി: ഓരോരുത്തര്‍ക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അര്‍ധരാത്രി പോയി വാതിലില്‍ മുട്ടിവിളിക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതി. ഇതിന് പോലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തസ്സോടെ ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. പോലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തുവരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത് കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തോപ്പുംപടി പോലീസ് ചാര്‍ജ് ചെയ്ത കേസിലെ […]
Tags :high court
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചത് ചോദ്യം ചെയ്ത് ഹൈക്കോടതി. വിദ്യാർഥികളുടെ പരീക്ഷാഫലം എങ്ങനെയാണു തടഞ്ഞുവയ്ക്കാൻ സാധിക്കുന്നതെന്നു കോടതി ചോദിച്ചു. കുറ്റകൃത്യവും പരീക്ഷാഫലവും തമ്മിൽ ബന്ധമില്ലല്ലോ എന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ചോദിച്ചു. വിദ്യാർഥികളുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. ഇതിനായി കേസ് ഡയറി ഉൾപ്പെടെയുള്ളവ ഹാജരാക്കാനും കോടതി നിർദേശിച്ചു. എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നിട്ടും തങ്ങളുടെ കക്ഷികളായ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരിക്കുകയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതയിൽ […]
കോഴിക്കോട്: അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ് ട്രൈബ്യൂണൽ മാറ്റിവച്ചു. മേയ് 26 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മേയ് 19നു ട്രൈബ്യൂണലിൽ നിന്നു സ്ഥലം മാറി പോകുന്ന താൻ വാദം കേൾക്കുന്നതിൽ യുക്തിയില്ല എന്നും വ്യക്തമാക്കിയാണ് വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വാദം കേൾക്കുന്നത് മേയ് 27ലേക്കു നീട്ടിവച്ചത്. ഫാറൂഖ് കോളജിന്റെ മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഫാറൂഖ് […]
മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമനം ഹൈക്കോടതി അസാധുവാക്കി. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ ജുഡീഷ്യൽ കമ്മീഷന്റെ നിയമനം നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മുനമ്പം ജുഡീഷ്യൽ കമ്മീഷന്റെ നിയമ സാധുത ചോദ്യം ചെയ്ത് കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇത് വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട വിഷയമാണെന്നും വഖഫ് ഭൂമിയുടെ കാര്യത്തിൽ തീരുമാനം എടുത്താൻ വഖഫ് ട്രൈബ്യൂണലിന് മാത്രമേ കഴിയു എന്നും […]
സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യിൽ ചെറുചൂരൽ കരുതട്ടെ എന്നും ആരെങ്കിലും
സ്കൂളിൽ വിദ്യാർഥികളുടെ അച്ചടക്കം ഉറപ്പാക്കാൻ അധ്യാപകർ കൈയ്യിൽ ചെറുചൂരൽ കരുതട്ടെ എന്നും ആരെങ്കിലും പരാതി നൽകിയാൽ പോലീസ് വെറുതെ കേസെടുക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതി. സ്കൂളിലെ അധ്യാപകരുടെ പ്രവൃത്തിയുടെ പേരിൽ പരാതി കിട്ടിയാൽ കഴമ്പുണ്ടോ എന്നറിയാൻ പ്രാഥമികാന്വേഷണം നടത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. കുട്ടികളുടെ നല്ല ഭാവിക്കായി ചെറു ശിക്ഷ നല്കിയാൽ ക്രിമനൽ കേസ് രജിസ്റ്റർ ചെയ്യുമെന്ന ഭയത്തോടെയല്ല അധ്യാപകർ ജോലി ചെയ്യേണ്ടത്. ഡെമോക്ലീസിന്റെ വാളുപോലെ അത്തരമൊരു ഭീതി അധ്യാപകരുടെ മേൽ ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കി. എന്തിനും ഏതിനും […]
പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി
പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോഴിക്കോട് സ്വദേശി ഡോക്ടർ പി.വി. നാരായണൻ ഫയൽചെയ്ത ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയാണ് ഡോക്ടർ. 2016-ൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയെത്തിയ പെൺകുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായത്. ചൈൽഡ് ലൈൻ കൗൺസിലർക്ക് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നായിരുന്നു മൊഴി. എന്നാൽ, ഇത് തെറ്റാണെന്നും പെൺകുട്ടി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഹർജിയിലെ […]
പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി
പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ട ഒരു വർഷത്തെ നല്ല നടപ്പും ഇത് നടപ്പാക്കാത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസും ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി ഷർമിന നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ബാബരി മസ്ജിദ് അനുകൂല പ്രകടനം നടത്തിയതിനുൾപ്പെടെ ഷര്‍മിനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി […]
വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി
വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞതു സംബന്ധിച്ച ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചോദ്യം ചെയ്യ്തത്. വെടിക്കെട്ടുള്ള സ്ഥലത്തു കൂച്ചുവിലങ്ങില്ലാതെ ആനകളെ നിർത്തിയാൽ ആനകൾ അസ്വസ്ഥരാകുമെന്ന റിപ്പോർട്ടിലുള്ളതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനും ഗുരുവായൂർ ദേവസ്വം ബോർഡിനും നിർദേശം […]
പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച്
പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകിരിക്കണം. തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച […]
മതവിദ്വേഷമുണ്ടാക്കുന്ന കേസുകളിൽ ജയിൽ ശിക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ഇന്ത്യ മതനിരപേക്ഷ രാജ്യമാണ്. ഇവിടെ മതവിദ്വേഷ കേസുകളിൽ കുറ്റം ആവർത്തിക്കുമ്പോഴും ശിക്ഷ പിഴയിൽ ഒതുങ്ങുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. ടെലിവിഷൻ ചാനൽ ചർച്ചയിൽ മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ബിജെപി നേതാവ് പി.സി.ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇക്കാര്യം വാക്കാൽ പറഞ്ഞത്. പി.സി.ജോർജിന്റെ ജാമ്യഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. മുമ്പും ഇത്തരം കേസുകളിൽ പ്രതിയായി വ്യവസ്ഥകളോടെ ജാമ്യം ലഭിച്ചിട്ടുള്ളയാളാണ് പി.സി.ജോർജ്. എന്നാൽ അദ്ദേഹം […]
