ആശവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
തിരുവനന്തപുരം: ആശവർക്കർമാരുടെ സമരത്തിൽ യോഗത്തിലെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി ആശവർക്കർമാർ നടത്തിയ ചർച്ച പൂർത്തിയായതിന് ശേഷം പ്രതികരിക്കുകായിരുന്നു മന്ത്രി വീണ ജോർജ്. ആശപ്രവർത്തകരുടെ വേതനം കൂട്ടുന്നതിനായി സമിതിയെ നിയോഗിക്കാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുമെന്നും വീണ ജോർജ്ജ് കൂട്ടിച്ചേർത്തു. ഓണറേറിയം വർധിപ്പിക്കൽ തത്വത്തിൽ അംഗീകരിക്കാമെന്ന് തൊഴിൽ മന്ത്രി ഉറപ്പ് നൽകിയതായി ആശവർക്കർമാർ വ്യക്തമാക്കി. ഓണറേറിയം വർധിപ്പിക്കുന്നതിന് പുറമേ, പഠന സമിതിയെ വെച്ച് പഠനം നടക്കുന്ന കാലാവധി ഒരു മാസമായി […]