Tags :Harithakarmasena Entrepreneurship

News

ഹരിതകർമ്മസേനാസംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നു

സംസ്ഥാനത്തെ ഹരിതകർമ്മസേനയുടെ അധികവരുമാനം ലക്ഷ്യമിട്ട് ബൃഹദ് സംരംഭക പദ്ധതി യാഥാർഥ്യമാവുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിക്കും. ആന്തൂർ നഗരസഭയിലെ ഭൂമിക ഹരിതകർമസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ജൈവവള നിർമ്മാണ-വിപണന യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും ഭരണാനുമതി ലഭിച്ച 19 നഗരസഭകളിലെ സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം കൈമാറലും ചടങ്ങിൽ മന്ത്രി നിർവഹിക്കും. അടൂർ, വർക്കല, ആറ്റിങ്ങൽ, പുനലൂർ, ചേർത്തല, തൊടുപുഴ, കൂത്താട്ടുകുളം, മരട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പട്ടാമ്പി, പാലക്കാട്, പെരിന്തൽമണ്ണ, കൊയിലാണ്ടി, മുക്കം, ആന്തൂർ, നീലേശ്വരം, സുൽത്താൻ ബത്തേരി, ഗുരുവായൂർ എന്നീ നഗരസഭകൾക്കാണ് ധനാനുമതി പത്രം കൈമാറുന്നത്. ലോകബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന […]