ഗാന്ധിനഗര്‍: ഗുജറാത്തില്‍ ബിജെപിയെ പരാജയപ്പെടുത്തും എന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ കോണ്‍ഗ്രസ് മനോവീര്യം തകര്‍ന്ന നിലയിലാണെങ്കിലും സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ആഭ്യന്തരപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സംസ്ഥാനത്ത് പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുജറാത്തിലെ മൊദാസ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ഞങ്ങള്‍ മനോവീര്യം തകര്‍ന്ന നിലയിലാണ്. എന്നാല്‍ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്തും. ഇത് രാഷ്ട്രീയപരമായ പോരാട്ടം മാത്രമല്ല, ആശയപരമായത് […]