എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ 8.45-ഓടെ പരിപാടികൾക്ക് തുടക്കമായി. 8.59-ന് ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എ ജയതിലക്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭാരതീയ വ്യോമസേനയിലെ (ശംഖുമുഖം എയർഫോഴ്‌സ് സ്റ്റേഷൻ) വിങ് കമാൻഡർ വികാസ് വശിഷ്ട് പരേഡ് കമാൻഡറായും, മദ്രാസ് റെജിമെന്റ് […]
