Blog
Editorial
News
Uncategorized
പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ്
പാലക്കാട്ടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള ആക്രമണം തന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരുത്തരവാദികളായ ആളുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽ എന്ത് പ്രതികരിക്കാനാണ്. ഈ മാസം 17ന് താൻ ക്രിസ്മസ് ആഘോഷം നടത്തിയിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു. “ഈ മാസം 17ന് ഞാൻ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. എന്‍റെ സന്ദേശം അതിലൂടെ വ്യക്തമാണ്. സ്വതന്ത്രമായി ആഘോഷം നടത്താനുള്ള അവകാശം എല്ലാവർക്കും ഉണ്ട്”- ഗവർണർ പ്രതികരിച്ചു. തന്റെ ക്രിസ്മസ് ആഘോഷത്തിൽ സർക്കാർ പങ്കെടുക്കാത്തതിനെക്കുറിച്ച് അവരോട് ചോദിക്കണം. എല്ലാവരെയും ക്ഷണിച്ചിരുന്നുവെന്നും ഗവർണർ […]