Tags :Global Ayyappa Sangam

News

ആഗോള അയ്യപ്പ സംഗമം: അവലോകന യോഗം ചേർന്നു

സെപ്റ്റംബർ  20ന്  നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നു.ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ ഓൺലൈൻ ആയി യോഗത്തിൽ പങ്കെടുത്തു. യാത്രാ സൗകര്യങ്ങൾ, താമസവും ഭക്ഷണവും, സുരക്ഷാ ക്രമീകരണങ്ങൾ  തുടങ്ങിയ പ്രധാന കാര്യങ്ങളിൽ മുന്നൊരുക്കങ്ങളുടെ പുരോഗതി വിലയിരുത്തി. പമ്പ വരെയുള്ള ഗതാഗത സൗകര്യങ്ങൾക്കുള്ള ഒരുക്കങ്ങൾ ചർച്ചചെയ്തു. കെ.എസ്.ആർ.ടി.സി ഇരുപത്തിയഞ്ചോളം ലോ-ഫ്‌ളോർ ബസ്സുകൾ ലഭ്യമാക്കും.  തമിഴ്നാട് മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമത്തിന്  […]

News

ആഗോള അയ്യപ്പ സംഗമം-തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ  നേരിട്ട് ക്ഷണിച്ച്  ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. തമിഴ്‌നാട് ഹിന്ദു മത-എൻഡോവ്മെന്റ് മന്ത്രി ശ്രീ. പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി ശ്രീ. എൻ. മുരുഗാനന്ദം, ഐ.എ.സി., ടൂറിസം, സാംസ്‌കാരിക, എൻഡോവ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന്.ദേവസ്വം സെക്രട്ടറി ശ്രീ. എം. ജി. രാജമാണിക്യം, ഐ.എ.സി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ. പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്. […]