ഡൽഹി: രാജ്യത്തെ 10,000 പേരുടെ ജനിതക ഡേറ്റ ഗവേഷണ ആവശ്യങ്ങൾക്കായി കേന്ദ്രസർക്കാർ തുറന്നുകൊടുത്തു. ദേശീയതലത്തിൽ ജനിതക ഡേറ്റബേസ് തയാറാക്കാനായി ‘ജീനോം ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യമാകെ 19,000 പേരുടെ രക്തസാംപിളുകളാണു വ്യക്തികളുടെ അനുമതിയോടെ എടുത്തത്. ഇതിൽ ജനിതക ശ്രേണീകരണം പൂർത്തിയായ 10,000 സാംപിളുകളാണു പുറത്തുവിട്ടത്. കേരളത്തിൽനിന്ന് 7 ജനസംഖ്യാവിഭാഗങ്ങളിൽ നിന്നായി 1,851 പേരുടെ സാംപിൾ എടുത്തിരുന്നു. രാജ്യമാകെ 99 ജനസംഖ്യാവിഭാഗങ്ങളുടേതായി 10 ലക്ഷം പേരുടെ ജനിതക സാംപിളുകൾ ശേഖരിക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന്റെ കീഴിൽ […]