Tags :Fishermen’s Savings Relief Scheme\

News

മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യ സമാശ്വാസ പദ്ധതി; 3000 രൂപ വീതം വിതരണം തുടങ്ങി

പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളിൽ അവരുടെ വരുമാനം നിലനിർത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ആകെ 41.90 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉൾപ്പെടെ ആകെ 3000 […]