Tags :Fire continues

Lifestyle

കോഴിക്കോട്ട് തുടർക്കഥയായി തീപിടിത്തം

മെഡിക്കൽ കോളജിന്റെ അത്യാഹിത വിഭാഗത്തിൽ തീപടർന്നതിന്റെ നടുക്കം വിട്ടുമാറും മുൻപാണ് കോഴിക്കോട് നഗരത്തെയാകെ നടുക്കി പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കെട്ടിടത്തിൽ തീപിടിത്തമുണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് മേയ് നാലിനായിരുന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായത്. ഇതിനു മുൻപ് മിഠായിത്തെരുവിൽ അടിയ്ക്കടി തീപിടിത്തമുണ്ടാകുന്നത് പലപ്പോഴും നഗരത്തിനെ ആശങ്കയുടെ മുൾമുനയിൽ നിർത്തി. ബാറ്ററിയിലെ ഇന്റേർണൽ ഷോർട്ടേജ് മൂലം സിപിയു യൂണിറ്റിൽ തീപിടിച്ചതുകൊണ്ടാണെന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ബാറ്ററി സൂക്ഷിച്ച മുറിയിൽനിന്നാണു കെട്ടിടത്തിൽ പുക നിറഞ്ഞത്. യൂണിറ്റിലെ ഒരു ബാറ്ററി […]