മുംബൈ: ഓഹരിവിപണിയിൽ കഴിഞ്ഞ 5വർഷത്തിനിടെയുണ്ടായ മുന്നേറ്റം രാജ്യത്തെ സാമ്പത്തികസ്ഥിതി പക്വതയാർജിക്കുന്നതിന്റെ പ്രതീകമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ നിക്ഷേപത്തിന് ആഭ്യന്തര നിക്ഷേപകരും വിദേശ നിക്ഷേപകരും കൂടുതലായെത്തുന്നു. ഇത് വിപണിയുടെ കരുത്ത് വർധിപ്പിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. മുംബൈയിൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 150-ാം വാർഷികാഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ബിഎസ്ഇയിലെ ഓരോ നാഴികക്കല്ലുകളും എടുത്തുപറഞ്ഞാണ് ധനമന്ത്രി സംസാരിച്ചത്. രാജ്യത്ത് വ്യാപാരം നടന്ന് പിറ്റേന്ന് ഇടപാടുകൾ പൂർത്തിയാക്കാനുള്ള സാങ്കേതികവിദ്യ നടപ്പാക്കിക്കഴിഞ്ഞു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇനിയും ഈ സൗകര്യമായിട്ടില്ലെന്ന് […]