കൊച്ചി: ഓരോരുത്തര്‍ക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അര്‍ധരാത്രി പോയി വാതിലില്‍ മുട്ടിവിളിക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതി. ഇതിന് പോലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തസ്സോടെ ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. പോലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തുവരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത് കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തോപ്പുംപടി പോലീസ് ചാര്‍ജ് ചെയ്ത കേസിലെ […]