കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി. മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം എന്നിവയാണ് അരങ്ങേറിയത്. വിദേശികളുൾപ്പെടെയുള്ള വൻ ജനക്കൂട്ടമാണ് ത്യാഗത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പറയുന്ന തെയ്യാട്ടം കാണാനെത്തിയത്. മയ്യഴിയുടെ ചരിത്രവും വിശ്വാസവും ഇഴചേർന്ന പൂക്കുട്ടിചാത്തൻ തിറ കാണികളിൽ ഏറെ കൗതുകമുണർത്തി. ഫ്രഞ്ച്-ബ്രിട്ടീഷ് […]
