Tags :ensure gender justice

Lifestyle

ലിംഗനീതി ഉറപ്പാക്കി പുതിയ പാഠപുസ്തകങ്ങൾ

തൃശ്ശൂർ: ഉള്ളടക്കത്തിലും വരയിലും ഭാഷയിലുമെല്ലാം അവനൊപ്പം അവളെയും മറ്റു ലിംഗവിഭാഗങ്ങളെയും ഉൾച്ചേർത്ത്, അടിമുടി മാറ്റവുമായി പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ. ജെൻഡർ വാർപ്പുമാതൃകകളെ ബോധപൂർവം പൊളിക്കാനുള്ള ശ്രമങ്ങളാണ് ഈ വർഷം മാറിവന്ന രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പുസ്തകങ്ങളിൽ. പത്താംക്ലാസിലെ സാമൂഹിക പാഠത്തിലെ ആദ്യ അധ്യായമായ ‘മാനവികത’യിൽ ദാന്തെയ്ക്കും പെട്രാർക്കിനും മാക്‌വെല്ലിക്കുമൊപ്പം ഇറ്റലിയിലെ മാനവികതാവാദിയും എഴുത്തുകാരിയുമായ വനിത കസാന്ദ്ര ഫെഡലെയെയും കൂട്ടിച്ചേർത്തു. രാജ്യത്തെ തൊഴിൽ പങ്കാളിത്ത നിരക്കിലെ സ്ത്രീ-പുരുഷ അന്തരവും അതിനുള്ള കാരണങ്ങളും പത്താംക്ലാസുകാർ പഠിക്കും. പത്താംക്ലാസിലെ […]