ന്യൂഡൽഹി: സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കുരുക്ക് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). നാഷണൽ ഹെറാൾഡ് കേസിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും രാഹുലും സോണിയയും 5000 കോടിയുടെ സ്വത്തുക്കൾ കൈക്കലാക്കിയെന്നും ഇ.ഡി. കുറ്റപത്രത്തിൽ വ്യക്തമാക്കി. കള്ളപ്പണ ഇടപാട് സംബന്ധിച്ച സുപ്രധാന രേഖകളും ഇഡി കൈമാറിയിട്ടുണ്ടെന്നാണ് വിവരം. അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ഗൂഡാലോചന നടത്തിയെന്ന് കുറ്റപത്രത്തിൽ ഇഡി ആരോപിക്കുന്നു. എജെഎലിന്റെ ആസ്തികൾക്ക് 5000 […]