Tags :E-waste collection

News

ഇ-മാലിന്യ ശേഖരണ ഡ്രൈവിന് തുടക്കമായി

ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമരവിളയിൽ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് നിർവഹിച്ചു. മാലിന്യ പ്രശ്‌നം കേവലം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട് വൃത്തിയില്ലാത്തതും ജീവിക്കാൻ കഴിയാത്തതുമായ ഇടങ്ങളായി മാറരുത്.2024-25 വർഷത്തിൽ സംസ്ഥാനത്ത് 66,166 ടൺ മാലിന്യമാണ് ഹരിതകർമ്മ സേന ശേഖരിച്ചത്. ഈ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചിരുന്നെങ്കിൽ സ്ഥിതി എത്ര അപകടകരമാകുമായിരുന്നു എന്ന് ചിന്തിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ മാതൃക പഠിക്കുന്നതിന് ബംഗാളിൽ നിന്നുള്ള സംഘം സംസ്ഥാനം […]