പട്ടയഭൂമി ജീവനോപാധിക്ക് വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ട രൂപീകരണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
കൃഷിക്കും ഗൃഹനിർമ്മാണത്തിനും മറ്റുമായി പതിച്ച് നൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ ലളിതവും ജനങ്ങൾക്ക് സൗകര്യപ്രദവുമാകണം പുതിയ ചട്ടങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര ജില്ലയിലെ കർഷകരുടെ ജീവിത രീതിക്ക് വന്ന മാറ്റങ്ങൾക്കനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടത്. സര്‍ക്കാര്‍ നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകൾ എന്നത് പരിഗണിച്ച് ഏറ്റവും […]
