Lifestyle
മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
മ്യാന്‍മാറില്‍ കനത്ത നാശംവിതച്ച ശക്തമായ ഭൂകമ്പദുരന്തത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിന്റെ തലവനെ ഫോണില്‍ വിളിച്ച് മോദി അനുശോചനം അറിയിച്ചു. ഈ ദുഷ്‌കരമായ സമയത്ത് അടുത്ത സുഹൃത്തും അയല്‍ക്കാരനും എന്ന നിലയില്‍ ഇന്ത്യ മ്യാന്‍മാറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘ഓപ്പറേഷന്‍ ബ്രഹ്‌മ’യുടെ ഭാഗമായി തിരച്ചില്‍-രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ വസ്തുക്കളും മാനുഷിക സഹായങ്ങളും മ്യാന്‍മറിലേക്ക് അയച്ചതായും മോദി കൂട്ടിച്ചേർത്തു. നേരത്തെ, മ്യാന്‍മാറിനും തായ്‌ലന്‍ഡിനും സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ […]