ഡി മണി എന്ന എം.എസ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ അഭിഭാഷകര്‍ക്കൊപ്പം മണി എത്തിയത്. മണിയെ കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തും കേസന്വേഷണം നേരിടുന്ന മറ്റൊരാളുമായ ബാലമുരുകനും ഭാര്യയുമായിരുന്നു. പിന്നീടാണ് മണി എത്തിയത്. എസ്‌ഐടി സംഘത്തലവന്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി എന്ന് വിളിപ്പേരുള്ളയാളുടെ പക്കല്‍ ഉള്ളതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രവാസി വ്യവസായി വെളിപ്പെടുത്തിയതിന്റെ […]
