Lifestyle
കവിത പ്രചരിപ്പിച്ചെന്ന പേരിൽ കോൺഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ വിമർശിച്ച് സുപ്രീം
കവിത പ്രചരിപ്പിച്ചെന്ന പേരിൽ കോൺഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ വിമർശിച്ച് സുപ്രീം കോടതി. കേസെടുക്കുമ്പോൾ പൊലീസ് കവിത വായിച്ച് അർഥം മനസ്സിലാക്കണമായിരുന്നെന്നും സാമാന്യവിവരം കാട്ടേണ്ടതായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കൂട്ടിച്ചേർത്തു . ഗുജറാത്തിലെ ജാംനഗറിൽ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച പ്രകോപനപരമായ കവിതയുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിനെതിരെ കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഡി നൽകിയ ഹർജി വിധി പറയാൻ മാറ്റിക്കൊണ്ടാണു കോടതിയുടെ പരാമർശം. കേസിനാസ്പദമായ കവിത സത്യത്തിൽ അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതിനു […]