അഭിരുചികള്‍ക്ക് പുത്തന്‍ വേദിയും പഠന ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖച്ഛായയും നല്‍കിക്കൊണ്ട് ജില്ലയിലെ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കായി ഒരുക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമഗ്രശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ ജില്ലയിലെ 35 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. എല്‍ഇഡി ബള്‍ബ് മേക്കിങ്, കാര്‍പെന്‍ഡറി, ഡിസൈനിങ്, കുക്കിംഗ്, അഗ്രികള്‍ച്ചര്‍ ഫാമിംഗ് എന്നീ മേഖലകളിലുള്ള ക്ലാസുകളാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലംബിംഗ് ഉപകരണങ്ങള്‍, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, തയ്യില്‍ മെഷീന്‍ എന്നിവയും ലാബിലേക്ക് […]