കേരള വനം വികസന കോർപ്പറേഷനിൽ കോടതി ഉത്തരവ് പ്രകാരം, വിരമിക്കൽ തീയതിക്കുശേഷവും സർവീസിൽ തുടർന്ന ഉദ്യോഗസ്ഥൻ പുറത്ത്. തൃശ്ശൂർ ഡിവിഷണൽ മാനേജർ ടി.കെ. രാധാകൃഷ്ണനെയാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, കെഎഫ്ഡിസി ഡയറക്ടർ ബോർഡ് സർവീസിൽനിന്ന് ഒഴിവാക്കിയത്. കെഎഫ്ഡിസിയിലെ പെൻഷൻ പ്രായം 58-ൽനിന്ന് 60 വയസ്സായി ഉയർത്താനാകില്ലെന്ന് ഒക്ടോബർ എട്ടിന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ ബോധിപ്പിച്ചശേഷമാണ്, സർവീസിൽ തുടർന്നയാളെ ഒഴിവാക്കാൻ അനുമതി കിട്ടിയത്. കോടതി ഉത്തരവ് കിട്ടിയതിനു പിന്നാലെ ഉദ്യോഗസ്ഥനെ ഒഴിവാക്കി ഉത്തരവിറക്കിയതായി […]