നീതി, സ്വാതന്ത്ര്യം തുല്യത, മതനിരപേക്ഷത, ഫെഡറലിസം എന്നിവ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടന നിർമാണ സഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗമനാത്മകവും വിപ്ലവാത്മകവുമായ നിയമങ്ങൾ പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ ഗുണ ഫലങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടെ ഈ […]