കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ ഉത്തരത്തിനായി അവർക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. പുരാതനകാലം, നവോത്ഥാനം, കല, സാഹിത്യം, സ്‌പോർട്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പുതു തലമുറയ്ക്കുള്ള അറിവു വിളിച്ചോതുന്നതായിരുന്നു ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ കേസിന്റെ കോട്ടയം ജില്ലാതല മത്സരങ്ങൾ. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ്,പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി കോട്ടയം ബി സി എം കോളജിലാണ് സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്‌കൂൾ വിഭാഗത്തിൽ […]
