കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിൻ്റ് സ്മാരക ചിത്രരചനാ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചിൻമയ ബാലഭവനിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. സുമേശൻ മുഖ്യഭാഷണം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ലധികം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ജനറല്‍, […]
