ആലപ്പുഴ: ചക്കുളത്തുകാവ് ശ്രീബ്രഹ്മ കലാ സമിതിയുടെ പൂക്കാവടി സംഘം ചൈനയിലെ മക്കാവു നഗരത്തിൽ ചുവടു വയ്ക്കും. ദില്ലി, സിക്കിം, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് ആന്ധ്ര പ്രദേശ്, തമിഴ്നാട്, കർണാടക തുടങ്ങി 14 സംസ്ഥാനങ്ങളിൽ കാവടിയാട്ടം നടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് രാജ്യാന്തര തലത്തിൽ പരിപാടി അവതരിപ്പിക്കുന്നത്. ചൈനീസ് കാർണിവലിന്‍റെ ഭാഗമായിട്ടാണ് ഇവർ പ്രോഗ്രാം അവതരിപ്പിക്കുന്നത്. ഇവന്‍റ് മാനേജ്മെന്‍റ് ടീമാണ് കാവടി സംഘത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ലോക രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു കലാപരിപാടികളാണ് കാർണിവലിൽ അവതരിപ്പിക്കുക. ഇവിടെ അവസരം […]
Tags :china
Blog
ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ്
Online News
January 4, 2025
ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിർമിക്കുന്ന കാര്യത്തിൽ ചൈനയെ ആശങ്ക അറിയിച്ചതായി വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്‍സ്‍വാൾ. ചൈന രണ്ടിടത്ത് പുതിയ ജനവാസമേഖലകൾ (കൗണ്ടി) ആരംഭിക്കുന്നതിലും ആശങ്ക രേഖപ്പെടുത്തി. ലഡാക്കിന്റെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുമെന്ന് വക്താവ് ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യ അംഗീകരിക്കില്ല. നദികളിൽ വൻ പദ്ധതികൾ ആരംഭിക്കുന്നതിൽ നയതന്ത്രചാനലുകൾ വഴി ചൈനയെ ആശങ്ക അറിയിക്കാറുണ്ട്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പാക്കുകയും സമീപരാജ്യങ്ങളുമായി കൂടിയാലോചന നടത്തുകയും വേണമെന്നാണ് ആവശ്യം. ബ്രഹ്മപുത്ര നദിയിൽ നിർമിക്കാനുദ്ദേശിക്കുന്ന ലോകത്തെ ഏറ്റവും വലിയ അണക്കെട്ടിന്റെ കാര്യത്തിൽ […]