Tags :Chief Wildlife Wardens of the states

Lifestyle

ശല്യംചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നൽകിയിട്ടുള്ള അനുമതി

തിരുവനന്തപുരം: ശല്യംചെയ്യുന്ന വന്യമൃഗങ്ങളെ കൊല്ലാൻ സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻമാർക്ക് നൽകിയിട്ടുള്ള അനുമതി നിബന്ധനകളോടെ മാത്രമാണെന്നു വ്യക്തമാക്കി കേന്ദ്രം. സംസ്ഥാനങ്ങൾക്ക് ഇതിന് അനുമതിയുണ്ടെന്നുമാത്രമാണ് കേന്ദ്രസർക്കാർ വക്താക്കൾ പൊതുവേ പറയുന്നത്. നിയമവ്യവസ്ഥകൾ പറയാറില്ല. ഇത് തെറ്റിദ്ധരിപ്പിക്കലാണെന്ന കേരളത്തിന്റെ വാദം ശരിവെക്കുന്നതാണ് വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്രത്തിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് ഫോറസ്റ്റ്സ് രാജേഷ്‌കുമാർ ജാഗേനിയ ബുധനാഴ്ച അയച്ച കത്ത്. വന്യജീവിസംരക്ഷണ നിയമത്തിൽ ഭേദഗതിവേണമെന്ന കേരളത്തിന്റെ ആവശ്യത്തെക്കുറിച്ച് പരാമർശിക്കുന്നതാണ് കത്ത്. വംശനാശഭീഷണി നേരിടുന്ന ജന്തുക്കൾ […]