Tags :Chief Minister Pinarayi Vijayan
വയനാട് മുണ്ടക്കൈ ചൂരൽമല അതിജീവിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എൽസ്റ്റൺ പണിയുന്ന ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടു. ദുരന്തമുണ്ടായി എട്ട് മാസത്തിന് ശേഷമാണ് അതിജീവന പദ്ധതി ഉയരുന്നത്. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയിലാണ് ടൗൺഷിപ്പ് നിർമാണം. ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ടവരിൽ 175 പേർ വീടിനായി സമ്മതപത്രം നൽകിയിട്ടുണ്ട്. 7 സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകളുടെ നിർമാണം. രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, […]
തിരുവനന്തപുരം: വെടിക്കെട്ടിനു കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നെങ്കിലും ആചാരാനുഷ്ഠാനങ്ങൾക്കു വിഘ്നം വരാതെ തൃശൂർ പൂരം മികച്ച രീതിയിൽ നടത്തും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഭേദഗതികൾ സംബന്ധിച്ചു ദേവസ്വങ്ങൾ ആശങ്ക അറിയിച്ചിരുന്നു. ഇതിനു പരിഹാരം കാണാൻ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് കത്ത് അയച്ചിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിരന്തരം സമ്മർദം ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വ്യക്തമാക്കി. കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. പൂരം ഉൾപ്പെടെ വിവിധ ആരാധനാലയങ്ങളിലെ വെടിക്കെട്ടുകൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് എക്സ്പ്ലോസീവ് ചട്ടങ്ങളിൽ […]
തിരുവനന്തപുരം: ആശാ പ്രവർത്തകർക്ക് ഓണറേറിയമോ ഇൻസെന്റിവോ കൂട്ടിനൽകില്ലെന്ന കടുംപിടിത്തം സർക്കാരിനില്ല എന്ന് എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സാമ്പത്തിക പരിമിതിയുള്ളതിനാൽ സംസ്ഥാന സർക്കാരിനു സ്വന്തം നിലയ്ക്കു വർധന വരുത്താൻ സാധിക്കില്ല. കേന്ദ്രം തുക വർധിപ്പിച്ചാൽ ആനുപാതികമായി സംസ്ഥാന സർക്കാരും വർധിപ്പിക്കാമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സമരങ്ങളിലൂടെ വളർന്നു വന്ന ഇടതുപക്ഷ പ്രസ്ഥാനം ഭരിക്കുമ്പോൾ സമൂഹത്തിന്റെ അടിസ്ഥാന വർഗത്തിലുള്ള ആശാ പ്രവർത്തകരുടെ സമരം ഇങ്ങനെ നീണ്ടുപോകുന്നതു ഗൗരവമുള്ള വിഷയമാണെന്നു സിപിഐയും ആർജെഡിയും യോഗത്തിൽ വ്യക്തമാക്കി. സമരക്കാരുമായി മന്ത്രി […]
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പു നല്‍കാന്‍ പോരുന്ന ക്രിയാത്മക ഇടപെടലാണ് കേരളത്തിന്റെ ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും കഠിന പരിശ്രമങ്ങളിലൂടെ കേരളത്തിന്റെ വികസനത്തെയും കേരളീയരുടെ ജീവിതക്ഷേമത്തെയും ശക്തിപ്പെടുത്തി മുമ്പോട്ടു കൊണ്ടുപോവുന്ന സമീപനമാണ് 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ കേരളം സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ക്ഷേമ ആശ്വാസങ്ങള്‍ക്കും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിനും ബജറ്റ് ഒരുപോലെ ഊന്നല്‍ നല്‍കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനജീവിതത്തെ ഞെരുക്കാതെ വിഭവസമാഹരണം നടത്തുന്നു. […]