അടിയന്തര സാഹചര്യങ്ങളിൽ പ്രഥമ ശുശ്രൂഷ നൽകുന്നതിനുള്ള പരീശീലനം വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.ആർ. പരിശീലന ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളം എന്നും ലോകത്തിന് മാതൃകയാണ്. വിദ്യാഭ്യാസത്തിലും ആരോഗ്യരംഗത്തും നമ്മൾ കൈവരിച്ച നേട്ടങ്ങൾ നിസാരമല്ല. എന്നാൽ, ഇന്ന് ഹൃദയസ്തംഭനം മൂലമുള്ളതും കുഴഞ്ഞു വീണുമുള്ള മരണങ്ങൾ വർദ്ധിക്കുന്നു. ഈ മരിച്ചവരിൽ ചിലരെങ്കിലും, സമയത്ത് പ്രാഥമിക ശുശ്രൂഷ ലഭിച്ചിരുന്നെങ്കിൽ, ഒരുപക്ഷേ ഇന്നും നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈയൊരു അവസ്ഥ ഇനിയും ഉണ്ടാകരുത്. നമ്മുടെ […]
Tags :Chief Minister
സംസ്ഥാന ഇ-ഗവേർണൻസ് അവാർഡുകളുടെ വിതരണോദ്ഘാടനം തിരുവനന്തപുരം ഐ.എം.ജിയിൽ നിർവ്വഹിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സുതാര്യവും കാര്യക്ഷമവുമായ ഭരണനിർവഹണം ജനാധിപത്യ സംവിധാനത്തിലെ അടിസ്ഥാന തത്വമാണെന്നും അത് ഔദാര്യമല്ല ജനങ്ങളുടെ അവകാശമാണെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എത്ര നല്ല നയങ്ങളും പരിപാടികളും അവ നടപ്പാക്കപ്പെടുന്നതിലെ പാളിച്ചകൾ കാരണം ലക്ഷ്യം കാണാതെ പോകാം. ഭരണനേതൃത്വവും ഔദ്യോഗിക സംവിധാനവും യോജിച്ചു പ്രവർത്തിക്കുമ്പോൾ മാത്രമേ ഏതൊരു പദ്ധതിയും വിജയപ്രാപ്തിയിലെത്തുകയുള്ളൂ. ഉദ്യോഗസ്ഥരുടെ അർപ്പണബോധവും ജനപക്ഷത്തുനിന്ന് ചിന്തിക്കാനുള്ള കഴിവും പദ്ധതികളുടെ വിജയത്തിന് ഒഴിച്ചുകൂടാനാകാത്തതാണ്. പക്ഷേ […]
ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പമ്പാ മണപ്പുറത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മതാതീത ആത്മീയതയെ ഉദ്ഘോഷിക്കുന്ന, എല്ലാ മനുഷ്യർക്കും ഒരുപോലെ പ്രാപ്തമായ ആരാധനാലയമാണ് ശബരിമല ക്ഷേത്രമെന്നും ആ നിലയ്ക്ക് തന്നെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുടെ മതാതീത ആത്മീയത അത്യപൂർവതയാണ്. അതു ലോകത്തിനുമുന്നിൽ കൊണ്ടുവരിക എന്നതു പ്രധാനമാണ്. അതിനുതകുന്ന വിധത്തിൽ ശബരിമലയുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. മധുര- തിരുപ്പതി മാതൃകയിൽ ശബരിമലയെ തീർത്ഥാടക ഭൂപടത്തിൽ ശ്രദ്ധേയ കേന്ദ്രമാക്കി […]
ആരോഗ്യ മേഖലയില്‍ ഉണ്ടായത് ജനങ്ങളെ മുന്നില്‍ കണ്ടുള്ള വലിയ മാറ്റങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം നീതി ആയോഗ് വൈസ് ചെയര്‍മാന്‍ വയനാട്ടില്‍ എത്തിയപ്പോള്‍ നമ്മുടെ ആരോഗ്യ മേഖലയെ പ്രശംസിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാര്‍ത്ഥ ശേഷിയാണ് അത് വ്യക്തമാകുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആയിരക്കണക്കിന് രോഗികളാണെത്തുന്നത്. ദേശീയ തലത്തിലുള്ള ഒന്നാം സ്ഥാനത്ത് നിന്നും കൂടുതല്‍ മുന്നോട്ട് പോകാനാകണം. എല്ലാ കാര്യത്തിലും കേരളത്തെ ഉയര്‍ത്തുക എന്നതാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 180ലധികം […]
തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും : മുഖ്യമന്ത്രി
തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത […]
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോട്ടയം സയൻസ് സിറ്റി സമയബന്ധിതമായി പൂർണ്ണസജ്ജമാക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തു പലവിധ അന്ധകാരങ്ങളും പടർന്നു വ്യാപിക്കുമ്പോൾ ശാസ്ത്രത്തിന്റെ പ്രസക്തി വീണ്ടും വർദ്ധിക്കുകയാണ്. ജാതിവാദത്തെ മുതൽ മന്ത്രവാദത്തെ വരെ എല്ലാ ജീർണതകളോടുംകൂടി തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നു. എല്ലാത്തരം ഇരുട്ടുകളെയും അകറ്റാനുള്ള ആയുധമാണു ശാസ്ത്രം. നവോത്ഥാന കാലത്തു […]
ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെ നടക്കുന്ന ഫയൽ അദാലത്തിനാവശ്യമായ വകുപ്പുതല ക്രമീകരണങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെട്ടിക്കിടക്കുന്നതും തീർപ്പാക്കേണ്ടതുമായ എല്ലാ ഫയലുകളിലും വേഗം തീരുമാനമെടുക്കുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ഫയൽ അദാലത്തുമായി ബന്ധപ്പെട്ട് ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. ഉദ്യോഗസ്ഥർക്കുള്ള ഡലിഗേഷനും വ്യവസ്ഥകളിലെ ഭേദഗതിയും ആവശ്യമെങ്കിൽ വരുത്തുന്നതിന് ചീഫ് സെക്രട്ടറിതലത്തിൽ യോഗം ചേർന്ന് ശുപാർശ നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. സെക്രട്ടേറിയറ്റ് തലം, വകുപ്പ് മേധാവി തലം, പൊതുജനങ്ങളുമായി സമ്പർക്കമുള്ള […]
വിവേകം, സൗഹൃദം, അറിവ് എന്നിവ നശിപ്പിക്കുന്ന മാരക വിപത്താണ് ലഹരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതുവിഭ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ കർമ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവേകത്തോടെ പഠിക്കുന്നതിനും സൗഹൃദങ്ങൾ നിലനിർത്തുന്നതിനുമായാണ് വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് എത്തുന്നത്.എന്നാൽ ഇത്തരം കാര്യങ്ങളെയാകെ ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയുന്ന മഹാവിപത്താണ് ലഹരി. സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും ലഹരിക്കെതിരായി നടപ്പാക്കാനുദ്ദേശിക്കുന്ന കർമ്മ പദ്ധതിക്കാണ് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ […]
നീതി, സ്വാതന്ത്ര്യം തുല്യത, മതനിരപേക്ഷത, ഫെഡറലിസം എന്നിവ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടന നിർമാണ സഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗമനാത്മകവും വിപ്ലവാത്മകവുമായ നിയമങ്ങൾ പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ ഗുണ ഫലങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടെ ഈ […]