സംസ്ഥാനത്ത് കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നൽകേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2017-18 മുതൽ കേന്ദ്രവിഹിതം ലഭിക്കാത്തതിനാൽ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. കർഷകർക്ക് നെല്ലിന്റെ വിലകൊടുക്കാൻ പൂർണ്ണമായും പണം സംസ്ഥാന സർക്കാർ നൽകുകയാണെന്നും ഓണത്തിന് മുൻപ് കേന്ദ്ര വിഹിതം പൂർണ്ണമായും നൽകണമെന്നും മന്ത്രി പറഞ്ഞു. 2017 -18 സാമ്പത്തിക വർഷം മുതൽ 1259 കോടി രൂപ കേന്ദ്രത്തിൽ നിന്നും ലഭിക്കാനുണ്ട്. 2024-25 സംഭരണ വർഷത്തിൽ കർഷകരിൽ നിന്നും സംഭരിച്ചിട്ടുള്ള നെല്ലിന്റെ […]