രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര
രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .”എല്ലാ പൗരരുടേയും ചികിത്സാചെലവ് കുറയ്ക്കുന്നതിനായി നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2014 ൽ നമ്മുടെ സർക്കാർ അധികാരത്തിലെത്തുന്നതിനുമുൻപ് ചികിത്സാചെലവ് ഭീമമായിരുന്നു. പൗരർക്കുവേണ്ടി ചികിത്സാപരമായ ചെലവുകളിൽ കുറവുവരുത്താൻ ഞങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അർഹരായ എല്ലാ വ്യക്തികൾക്കും ആയുഷ്മാൻ കാർഡുകൾ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകൾ ആയുഷ്മാൻ കാർഡുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് […]