വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ
വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ യാതൊരു റിക്കവറി നടപടികളും സ്വീകരിക്കരുതെന്ന തീരുമാനവുമായി ഹൈക്കോടതി. വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് കണക്കിലെടുത്താണ് ഈ ഉത്തരവ്. ചൂരല്‍മല-മുണ്ടക്കൈ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശകള്‍കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ […]