News
പി.എസ്.സി.യുടെ വിവരശേഖരണത്തിൽ സുതാര്യതയും സുരക്ഷിതത്വവും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉറപ്പുവരുത്തും: മുഖ്യമന്ത്രി
ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരള പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിനമാണിത്. പി.എസ്.സി.യുടെ പ്രവർത്തനങ്ങളിൽ ഇന്ന് മുതൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ സമന്വയിപ്പിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് പി.എസ്.സി.ക്കായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. സംസ്ഥാനത്ത് […]
