വരുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ പ്രകടനം മെച്ചപ്പെടുത്താൻ ഒരുക്കങ്ങളുമായി ബിജെപി. മേയ് 21-ന് തിരുവനന്തപുരത്ത് ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗം ഇക്കാര്യം വിശദമായി ചർച്ചചെയ്യും. ജയിക്കേണ്ട സീറ്റുകൾ സംബന്ധിച്ച് ഓരോ ജില്ലാഘടകത്തിനുമുള്ള ടാർജറ്റിനും യോഗം അന്തിമരൂപം നൽകും.മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പ്രകടനം വലിയതോതിൽ മെച്ചപ്പെടുത്തണമെന്നാണ് ജില്ലാ നേതൃത്വങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുത്ത വികസിതകേരളം കൺവെൻഷന്റെ ഭാഗമായി ജില്ലകളിൽ ബിജെപി നേതൃയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. ഈ യോഗങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനം ഉടൻ ആരംഭിക്കാനും തീരുമാനിച്ചു. […]
Tags :BJP
വഖഫ് നിയമത്തെക്കുറിച്ച് രാജ്യവ്യാപക പ്രചാരണം നടത്താന്‍ ബിജെപി. ഏപ്രില്‍ 20-ാം തീയതി മുതല്‍ മേയ് മാസം അഞ്ചാം തീയതിവരെ പ്രചാരണം നടത്തും. പാര്‍ട്ടിയുടെ എല്ലാ എംപിമാരും എംഎല്‍എമാരും സ്വന്തം മണ്ഡലത്തില്‍ ചുരുങ്ങിയത് ഒരു പ്രചാരണയോഗത്തില്‍ എങ്കിലും പങ്കെടുക്കണമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ നിർദ്ദേശം നൽകി. പ്രതിപക്ഷ പാര്‍ട്ടികള്‍ വഖഫിനെതിരേ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് വഖഫ് നിയമത്തിന്റെ ഗുണവശങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിലും […]
ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം , രാജീവ്
തിരുവനന്തപുരം: ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം. അത് പൂര്‍ത്തീകരിച്ച് മാത്രമേ താന്‍ മടങ്ങി പോകുകയുള്ളൂവെന്നും പുതുതായി ചുമതലയേറ്റ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. മാറ്റംകൊണ്ടുവരലാണ് ദൗത്യം. ആ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍ ബി.ജെ.പി, അധികാരത്തില്‍ വരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘തിരുവനന്തപുരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു. അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി […]
കാത്തിരിപ്പുകൾക്ക് ശേഷം,സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
കാത്തിരിപ്പുകൾക്ക് ശേഷം,സസ്പെൻസുകൾക്ക് വിരാമമിട്ട് ഡൽഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം ഇന്ന് ചേരും. തുടർന്ന് വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് ബിജെപി അധികൃതർ. പത്തു വർഷത്തെ എഎപി ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി ഡൽഹി ഭരണം പിടിച്ചെങ്കിലും ഫലപ്രഖ്യാപനം നടന്ന് പത്തു ദിവസം പിന്നിടുമ്പോഴും മുഖ്യമന്ത്രി ആരാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. 27 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിരവധി പേരുകൾ ഉയരുന്നുണ്ടെങ്കിലും സാധ്യത പട്ടികയിൽ പ്രധാനമായും, […]
തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും
തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയത്തിലൂടെ ഡല്‍ഹി ഭരണം പിടിച്ച ബി.ജെ.പി. മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭാകക്ഷി യോഗം 19-ന് ചേരും. അന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് 20-ന് സത്യപ്രതിജ്ഞ നടത്താനാണ് ശ്രമം. ഡല്‍ഹിയിലെ രാംലീല മൈതാനത്താകും സത്യപ്രതിജ്ഞ നടത്തുന്നത്. മൈതാനത്തിനായി 20-ാം തിയതിയിലേക്ക് ബി.ജെ.പി. അനുമതി തേടിയിട്ടുണ്ട്. ബി.ജെ.പി. ജനറല്‍ സെക്രട്ടറിമാരായ വിനോദ് താവ്‌ഡെ, തരുണ്‍ ചുഗ് എന്നിവര്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ നേതൃത്വം. രാം ലീല മൈതാനം ലഭിച്ചില്ലെങ്കില്‍ യമുനാ തീരത്തോട് ചേര്‍ന്ന ജവര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും […]
വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും
വഖഫ് ഭേദഗതി ബില്‍ നടപ്പിലാക്കാനുള്ള നീക്കവുമായി സര്‍ക്കാറിന് മുന്നോട്ടുപോകാനുള്ള ആദ്യഘട്ടം രാജ്യസഭയില്‍ നിന്നും നേടിയെടുത്ത് ബി.ജെ.പി. പ്രതിപക്ഷം മുന്നോട്ടുവെച്ച 44 ഭേദഗതി നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടാണ് രാജ്യസഭ വലിയ ബഹളങ്ങള്‍ക്കിടെയും വഖഫ് ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചത്. വഖഫ് ഭേദഗതി ബില്ലിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പാര്‍ലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു. ജോയ്ന്റ് പാര്‍ലമെന്ററി കമ്മറ്റി വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരുമ്പോള്‍ വലിയ പ്രതിഷേധം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബില്ലിനെച്ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിഷേധബഹളങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച അഞ്ച് ഭേദഗതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് […]