Tags :banning service charge along with bill in hotels

Lifestyle

ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

ഹോട്ടലുകളില്‍ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കിയ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി മാര്‍ഗരേഖ ഡല്‍ഹി ഹൈക്കോടതി ശരിവെച്ചു. ഭക്ഷണം കഴിക്കാനെത്തുന്നവരില്‍നിന്ന് സര്‍വീസ്ചാര്‍ജായി നിര്‍ബന്ധപൂര്‍വം പണം വാങ്ങാനാവില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജസ്റ്റിസ് പ്രതിഭ എം. സിങ് ഉത്തരവിട്ടു. കേന്ദ്ര മാര്‍ഗരേഖയ്‌ക്കെതിരേ കോടതിയെ സമീപിച്ച ഹോട്ടലുടമകള്‍ക്ക് ഒരുലക്ഷം രൂപവീതം പിഴ ചുമത്തി ഹര്‍ജികള്‍ തള്ളി. നാഷണല്‍ റസ്റ്ററന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ , ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍സ് ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യ എന്നീ സംഘടനകളാണ് ഹര്‍ജി […]