Lifestyle
അധികാരത്തില്‍ തിരിച്ചെത്തണമെങ്കില്‍ പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകൾ തിരികെപ്പിടിക്കണമെന്ന് രാഹുൽഗാന്ധി
കേന്ദ്രത്തില്‍ അധികാരത്തില്‍ തിരികെയെത്താന്‍, സാമൂഹിക നീതി ഉന്നയിച്ച് സോഷ്യലിസ്റ്റുകള്‍ കവര്‍ന്നെടുത്ത പിന്നാക്ക-ദളിത്-ന്യൂനപക്ഷ വോട്ടുകള്‍ തിരികെ പിടിക്കണമെന്ന രാഷ്ട്രീയ പ്രഖ്യാപനത്തിന് ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനം. ചൊവ്വാഴ്ച സര്‍ദാര്‍ പട്ടേല്‍ സ്മാരകത്തില്‍ ചേര്‍ന്ന വിപുലമായ പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇതുസംബന്ധിച്ച കരടു പ്രമേയം അംഗീകരിച്ചു. ബുധനാഴ്ച സബര്‍മതി തീരത്ത് ചേരുന്ന എഐസിസി സമ്മേളനം ന്യായപഥ് പ്രമേയം പാസാക്കും. ജവഹര്‍ലാല്‍ നെഹ്രുവിന്റെയും ഇന്ദിരയുടെയും കാലം മുതല്‍ ഒബിസി, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ കോണ്‍ഗ്രസ്സിന്റെ നട്ടെല്ലായിരുന്നുവെന്ന് സമാപന പ്രസംഗത്തില്‍ ലോക്സഭാ […]