Tags :appointment of election commissioners under the new law brought

Lifestyle

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി

കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമപ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിച്ചത് ചോദ്യംചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കുമെന്ന് റിപ്പോർട്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ വിരമിച്ചതോടെ, ആ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ കഴിഞ്ഞദിവസം നിയമിച്ചു. ഇതുകൂടാതെ തിരഞ്ഞെടുപ്പ് കമ്മിഷണറായി ഹരിയാണ മുൻ ചീഫ് സെക്രട്ടറി വിവേക് ജോഷിയെയും നിയമിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ നിയമനത്തിന് പ്രധാനമന്ത്രി, ലോക്‌സഭാ പ്രതിപക്ഷനേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതി വേണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 2023 മാർച്ചിൽ വിധിച്ചിരുന്നു. […]