അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാൽക്കൽ സ്വയംസമർപ്പിച്ച്, പൊങ്കാലയടുപ്പിൽനിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകർന്ന് ആറ്റുകാൽ പൊങ്കാല
അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാൽക്കൽ സ്വയംസമർപ്പിച്ച്, പൊങ്കാലയടുപ്പിൽനിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകർന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ 10.15-ന് ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്ന് നൽകിയത്. തുടർന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളിലേയ്ക്കും പകർന്നു കൊടുത്തു. ആധികളെ അഗ്നിനാളങ്ങൾക്ക് വിട്ടുകൊടുത്ത്, ഭക്തിയുടെ പൊങ്കാല നിവേദിക്കുന്നതിന് ആയിരങ്ങളാണ് കടുത്ത ചൂടിനെയും അവഗണിച്ച് കാത്തിരിക്കുന്നത്. […]