സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി
സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കുന്നില്ലെന്ന പരാതിയുമായി കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. കഴിഞ്ഞ ഒരാഴ്ചയായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കാനൊരുങ്ങുമ്പോള്‍ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നിഷേധിക്കുന്നുവെന്നാണ് രാഹുല്‍ പരാതി ഉന്നയിച്ചിരിക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ ധൃതിയില്‍ ഇറങ്ങിപ്പോയതായും രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇത്തരത്തിലല്ല സഭ നടത്തേണ്ടതെന്നും തന്നെക്കുറിച്ച് സ്പീക്കര്‍ കഴമ്പില്ലാത്ത കാര്യങ്ങളാണ് പറയുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി . സഭ പിരിച്ചുവിടേണ്ട സാഹചര്യമില്ലാതിരുന്നിട്ടും സ്പീക്കര്‍ അത്തരത്തില്‍ പ്രവര്‍ത്തിച്ചതായും […]