ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിടെ രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രപരമായ ദൗത്യവുമായി രാവും പകലും തുടര്‍ച്ചയായി ജാഗ്രതപാലിച്ചത് ഇന്ത്യയുടെ 10 ഉപഗ്രഹങ്ങള്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണനാണ് ഈക്കാര്യം വ്യക്തമാക്കിയത്. അഗര്‍ത്തലയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഐഎസ്ആര്‍ഒ മേധാവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഉപഗ്രഹങ്ങളുടെ പങ്ക് അദ്ദേഹം ചടങ്ങില്‍ പങ്കുവെച്ചു. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീരം നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യയില്ലാതെ പലതും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ […]